യതി: വെളിച്ചം വിതറുന്ന വിചാരങ്ങള്‍

Paperback
₹ 300 330

" പ്രജ്ഞയെ എപ്പോഴാണോ സുപ്രകാശിതവും മനോഹരവും മാധുര്യമുള്ളതും കവിത നിറഞ്ഞതും ദര്‍ശനങ്ങളുടെ ഒരു വലിയ വിഭവവുമാക്കുവാന്‍ കഴിയുന്നത്, അപ്പോള്‍ മാത്രമാണ് നിങ്ങൾ സ്ഥിതപ്രജ്ഞരായിത്തീരുന്നത്. അപ്പോള്‍ നിങ്ങള്‍ക്ക് എതിരായിട്ട് ഒന്നും കാണാനാവുന്നില്ല. എതിര്‍‍വശത്തുനിന്നു വരുന്ന നിങ്ങളെ സൂക്ഷിച്ചു നോക്കുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നില്ലേ, എന്‍റെ ഈശ്വരാ! നിനക്കെന്നെ കണ്ടിട്ട് മനസ്സിലാകുന്നില്ലേ എന്ന്. നീയും ഞാനും കള്ളവേഷം കെട്ടി നടക്കുമ്പോള്‍ രണ്ടുപേരുടേയും ഉള്ളിലിരുന്ന് അന്വേഷണകൗതുകത്തോടുകൂടി അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നത് ഒരേ പ്രജ്ഞയുടെ പ്രകാശനമല്ലേ എന്ന്. ലോകം തന്നെ ഏറ്റവും മനോഹരമായിട്ടുള്ള സന്തോഷത്തെ സര്‍വ്വദാ പ്രദാനം ചെയ്യുന്നതായ നാടകമായറിഞ്ഞ് അതില്‍ ആഹ്ളാദിക്കുമ്പോള്‍ നാം സ്ഥിതപ്രജ്ഞരായിത്തീരും. " -യതി കാലം തേടുന്ന ചോദ്യങ്ങള്‍ക്ക് തെളിച്ചമുള്ള ആശ്വാസമാണ് യതി. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യര്‍ മനുഷ്യരില്‍ നിന്ന് അകലുമ്പോള്‍ അവിടെ ഇണക്കമുണ്ടാക്കാനുള്ള സാന്നിദ്ധ്യമായി ഇന്നും യതി നമുക്കൊപ്പമുണ്ട്. അതീവ ശുദ്ധവും സത്യവുമായ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മരണമില്ല. പാരസ്പര്യത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുമ്പോള്‍ അറിയാതെ നമ്മുടെ കാര്‍ക്കശ്യങ്ങള്‍ അറ്റുവീഴുന്നു. ഗുരു അറിവു പകരുമ്പോള്‍ നമ്മില്‍ അലിവു നിറയുന്നു. ഗുരുവിന്റെ ജീവിതവീക്ഷണത്തെയും ജീവിതത്തെയും സ്പര്‍ശിച്ചുകൊണ്ടെഴുതിയ ദീര്‍ഘ ലേഖനവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങളും ചേര്‍ത്ത് ഒരു പുസ്തകം.

© 2024, Shoukath.in
All Rights Reserved. Crafted by YNOT