ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്

Paperback
₹ 140

" ആത്മീയതയുടെ അകവും പുറവും തേടിയുള്ള യാത്ര. ഈ യാത്രയിൽ മണ്ണും മരവും വെയിലും പുൽച്ചാടിയും മനുഷ്യനുമെല്ലാം സഹയാത്രികരാകുന്നു. തെളിമയിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. തെളിയുംതോറും തെളിയാനുള്ള ഇടങ്ങൾ തെളിഞ്ഞുവരുന്ന പ്രഹേളികയാണത്. എങ്കിലും സങ്കീർണ്ണവും അനാവശ്യവുമായ മാറാപ്പുകളെ ബോധത്തിൽനിന്ന് തൂത്തെറിയാൻ ഈ വാക്കുകൾക്കു കഴിയും. " ശരീരത്തിന് ഉള്ളില്‍ ഒഴുകുന്ന പ്രാണനെ അതിന്റെ തമസ്വഭാവത്തില്‍ നിന്നും ഉണര്‍ത്താനുള്ള പ്രാരംഭ പരിപാടിയായിട്ടുവേണം ആരാധനാലയങ്ങളിലും പൂജാമുറിയിലും നാം പ്രവേശിക്കാന്‍. അവിടെ ദൈവമൊന്നും ഇരിക്കുന്നില്ല. നമ്മിലെ ദൈവികതയെ ഉണര്‍ത്താനുള്ള സാന്നിധ്യങ്ങള്‍ മാത്രമാണ് അത്തരം ഇടങ്ങള്‍. ഓരോ വായനക്കാരനെയും പരിപൂർണമായി പരിണമിപ്പിക്കുന്ന ഒരപൂർവ്വ പുസ്തകം. Published by: മാതൃഭൂമി ബുക്സ്

© 2024, Shoukath.in
All Rights Reserved. Crafted by YNOT